ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും വിചാരണകേസ് പ്രതി രക്ഷപ്പെട്ടു

254

ബംളുരു: അതീവ സുരക്ഷയുള്ള ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും വിചാരണകേസ് പ്രതി രക്ഷപ്പെട്ടു. ജയിലിലേക്ക് പച്ചക്കറികള്‍ കൊണ്ടുവരുന്ന വാഹനത്തില്‍ കയറിയാണ് മോഷണകേസുകളില്‍ പ്രതിയായ ഡേവിഡ് രക്ഷപ്പെട്ടത്.. ഡേവിഡിനായി ബംഗളുരു പൊലീസ് തെരച്ചില്‍ ശക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് അതീവ സുരക്ഷയുള്ള പരപ്പന അഗ്രഹാര ജയിലില്‍ നിന്നും വിചാരണ തടവുകാരനായ ഡേവിഡ് രക്ഷപ്പെട്ടത്. രാവിലെ ജയിലിലേക്ക് പച്ചക്കറിയുമായെത്തി തിരിച്ചുപോകുന്ന വാഹനത്തിനകത്ത് ഒളിച്ചിരുന്നാണ് ഡേവിഡ് പുറത്ത് കടന്നത്. രാവിലെ സെല്ലുകള്‍ പരിശോധിച്ചപ്പോഴാണ് ഡേവിഡ് രക്ഷപ്പെട്ട വിവരം അധികൃതര്‍ അറിഞ്ഞത്.
വാഹനത്തിനകത്ത് ഡേവിഡ് എങ്ങനെ എത്തിയെന്നതിനെ കുറിച്ച് ജയിലധികൃതര്‍ അന്വേഷിച്ചുവരികയാണ്.. ജയിലിനകത്ത് മറ്റു പ്രതികളുമായി ഡേവിഡ് ഇടപഴകിയിരുന്നില്ലെന്ന് ജയിലധികൃതര്‍ പറഞ്ഞു. പരപ്പന അഗ്രഹാര പൊലീസ് കേസെടുത്ത് ഡേവിഡിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ജയിലിനകത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.. യെഹ്‌ലങ്ക, ദേവനഹള്ളി സ്റ്റേഷനുകളിലായി ആറ് മോഷണക്കേസുകള്‍ ഡേവിഡിന്റെ പേരിലുണ്ട്..

NO COMMENTS

LEAVE A REPLY