കരിപ്പൂരില്‍ എയര്‍ഹോസ്റ്റസിനെ മരിച്ച നിലയില്‍ കണ്ടെത്തി

168

കരിപ്പൂര്‍: എയര്‍ ഇന്ത്യ എക്സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി മോനിഷ മോഹനെ(24) അവരുടെ ഫ്ളാറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഫ്ളാറ്റിലേക്ക് പോയ മോനിഷയെ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി പുറപ്പെടേണ്ട വിമാനത്തില്‍ ജോലിക്ക് കയറേണ്ടതായിരുന്നു.

NO COMMENTS

LEAVE A REPLY