സ്കൂള്‍ അധ്യാപികയ്ക്കു തെരുവുനായുടെ ആക്രമണത്തില്‍ ഗുരുതര പരുക്ക്

175

എടപ്പാള്‍ • വട്ടംകുളത്തു സ്കൂള്‍ അധ്യാപികയ്ക്കു തെരുവുനായുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റു. വട്ടംകുളം തൈക്കാട് സ്വദേശി അമീനത്ത് (27) ആണ് ഇന്നു രാവിലെ നായയുടെ ആക്രമണത്തിന് ഇരയായത്. കണ്ടാനകത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഇവര്‍ വീട്ടില്‍നിന്നും സ്കൂളിലേക്ക് പോകുന്നതിനിടെ പിന്നിലൂടെ വന്ന നായ കാലില്‍ കടിച്ചു കുടയുകയായിരുന്നു. ഇവര്‍ക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നല്‍കി.