മോസ്കോ• ഈ മാസം 24 മുതല്‍ ഒക്ടോബര്‍ ഏഴുവരെ പാക്കിസ്ഥാനുമായി ചേര്‍ന്നു നടത്താനിരുന്ന സംയുക്ത സൈനികാഭ്യാസം റഷ്യ റദ്ദാക്കി. കശ്മീരിലെ സേനാതാവളത്തിലെ ഭീകരാക്രമണത്തെ അപലപിച്ച് റഷ്യന്‍ വിദേശമന്ത്രാലയത്തിന്റെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെയാണിത്. നിയന്ത്രണരേഖയ്ക്കു സമീപമുണ്ടായ ആക്രമണത്തില്‍ ഭീകരര്‍ എത്തിയതു പാക്കിസ്ഥാനില്‍ നിന്നാണെന്നത് ആശങ്ക ഉളവാക്കുന്നുവെന്നും റഷ്യയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.