ഗുജറാത്തില്‍ 8 ലക്ഷത്തിന്‍റെ പുതിയ 2000 രൂപ നോട്ടുകള്‍ പിടിച്ചു

167

അഹമ്മദാബാദ്• കള്ളപ്പണത്തിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയ ഗുജറാത്തില്‍ എട്ടു ലക്ഷത്തിന്റെ 2000 രൂപ നോട്ടുകളടക്കം 16 ലക്ഷം രൂപ പിടിച്ചെടുത്തു. സാബര്‍കാന്താ ജില്ലയില്‍ പെട്ട ഹിമത്ത്നഗറിലാണ് മെഡിക്കല്‍ കോളജിനടുത്തു നിര്‍ത്തിയിട്ട കാറില്‍ പരിശോധനയ്ക്കിടെയായിരുന്നു നോട്ട് വേട്ട. രണ്ടു പേരെ ഇതോടുബന്ധിച്ച്‌ അറസ്റ്റ് ചെയ്തു. ആര്‍ക്കുവേണ്ടിയാണെന്നോ എങ്ങോട്ടു കൊണ്ടുപോകുകയാണെന്നോ തുടങ്ങിയ വിവരങ്ങള്‍ അറിവായിട്ടില്ല. 2000 രൂപയുടെ നാന്നൂറ്റൊമ്പതും നൂറു രൂപയുടെ ആറായിരത്തോളവും അന്‍പതിന്റെയും മറ്റും നോട്ടുകളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഇതുപോലെ കാറില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച ആയിരം രൂപയുടെയും അഞ്ഞുറു രൂപയുടെയുമടക്കം 40 ലക്ഷം രൂപ പിടികൂടിയിരുന്നു. രണ്ടു ദിവസം മുമ്പാണ് 2000 രൂപയുടെ മൂന്നു ലക്ഷം രൂപ കൈക്കൂലിപ്പണമായി കണ്ട്ല പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥരില്‍ നിന്നായി പിടിച്ചെടുത്തിരുന്നത്.