മഞ്ജു വാര്യരിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു

56

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യംചെയ്യാനിരിക്കെയാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട ഏറെ നിർണായകമായ ചില ശബ്ദരേഖകൾ പുറത്തുവന്നിരുന്നു.

ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണമായിരുന്നു ഇതിൽ ഏറെ ഗൗരവമേറിയത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള തർക്കങ്ങളാണ് സംഭവങ്ങൾക്കെല്ലാം കാരണമായതെന്നായിരുന്നു ഈ സംഭാഷണത്തിലുണ്ടായിരുന്നത്. കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ ശ്രമിച്ചിരുന്നു.

കൂട്ടുകാർക്ക് തിരിച്ച് പണി കൊടുക്കാൻ കാവ്യയും ശ്രമിച്ചു. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യ ത്തിന് കാരണമെന്നും ശബ്ദരേഖയിലുണ്ടായിരുന്നു. നേരത്തെ സംഭവത്തിന് പിന്നിൽ മാഡം ഉണ്ടെന്ന് വെളിപ്പെടുത്തുന്ന പൾസർ സുനിയുടെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയെ ചോദ്യംചെയ്യാൻ വിളിപ്പി ച്ചിരിക്കുന്നത്.

ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകൾ മഞ്ജു തിരിച്ചറിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടൊപ്പം മറ്റുചില കാര്യങ്ങളും അന്വേഷണസംഘം ചോദിച്ചറിഞ്ഞിട്ടുണ്ട്. മഞ്ജുവിന്റെ വിശദമായ മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിലെ ഹോട്ടലിൽ വച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.

NO COMMENTS