ആശുപത്രി മുറികളില്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍

159

മലപ്പുറം: ആശുപത്രി മുറികളില്‍ മോഷണം നടത്തുന്ന കവര്‍ച്ചാ സംഘം മലപ്പുറം പെരിന്തല്‍മണ്ണയില്‍ പിടിയിലായി. സംസ്ഥാനത്തെ മുപ്പതോളം സ്വകാര്യ ആശുപത്രികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും കവര്‍ന്ന സംഘമാണ് പിടിയിലായത്.
കണ്ണൂര്‍ ഇരിട്ടി സ്വദേശി രാജേഷ്, ചേലമ്പ്ര സ്വദേശി മുജീബ് റഹ്മാന്‍ എന്നിരാണ് അറസ്ററിലായത്. രോഗിയുടെ കൂട്ടിരിപ്പുകാരെ ആശുപത്രി ഫോണിലുടെ വിളിച്ച് പുറത്തിറക്കിയ ശേഷമാണ് മോഷണം നടത്തുക. വ്യാജവിലാസത്തില്‍ സംഘിപ്പിക്കുന്ന സിംകാര്‍ഡു ഉപയോഗിച്ച് ആശുപത്രി റിസപ്ഷന്‍ വഴി അതതു നിലകളിലെ നഴ്സിംങ്ങ് സ്റ്റേഷനിലേക്ക് കൂട്ടിരിപ്പുകാരെ വിളിപ്പിക്കും. ഉടന്‍ മുറിയില്‍ കയറി മോഷണം നടത്തുകയും ചെയ്യും. മലബാറില്‍ ഏററവും അധികം ആശുപത്രികളുള്ള സ്ഥലങ്ങലിലൊന്നായത് കൊണ്ടാണ് മോഷണത്തിനായി പെരിന്തല്‍ മണ്ണ തെരഞ്ഞെടുത്തത്.
നിരവധി കേസുകളില്‍ പ്രതികളായ രാജേഷും മുജീബും ജയിലില്‍ വെച്ചാണ് പരിചയപ്പെട്ടത്.പെരിന്തല്‍ മണ്ണയിലെ ആറു ആശുപത്രികളില്‍ സംഘം മോഷണം നടത്തിയിട്ടുണ്ട്
ഡി വൈ എസ് പി മോഹനചന്ദ്രന്‍റയും സി ഐ സാജു എബ്രഹാമിന്‍റയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.

NO COMMENTS

LEAVE A REPLY