കരണ്‍ ജോഹാറിനെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പ്രതിഷേധം

207

ന്യൂഡല്‍ഹി: ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ താരങ്ങളെ പിന്തുണച്ച സംവിധായകന്‍ കരണ്‍ ജോഹാറിനെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പ്രതിഷേധം. കരണ്‍ ജോഹാറിന്‍റെ വസതിക്ക് മുന്നിലാണ് എം.എന്‍.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്‍റെ വസതിക്ക് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു.ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന പാക് താരങ്ങള്‍ ഇന്ത്യ വിട്ട് പോകണമെന്ന് എം.എന്‍.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരങ്ങള്‍ ഇന്ത്യ വിടണമെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് കരണ്‍ ജോഹാര്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് എം.എന്‍.എസ് കരണ്‍ ജോഹാറിനെതിരെ തിരിഞ്ഞത്.