ചരക്കുലോറി നിയന്ത്രണം വിട്ടു വീടിന്‍റെ മതില്‍ തകര്‍ത്തു പാഞ്ഞുകയറി

160

വണ്ടൂര്‍• സംസ്ഥാനപാതയില്‍ പോരൂര്‍ കാക്കാതോട് പാലത്തിനുസമീപം ചരക്കുലോറി നിയന്ത്രണം വിട്ടു വീടിന്‍റെ മതില്‍ തകര്‍ത്തു പാഞ്ഞുകയറി. ലോറി ഡ്രൈവര്‍ കൊല്ലം സ്വദേശി അഷ്റഫ്, ഉടമ അന്‍സാരി എന്നിവര്‍ക്കു പരുക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് തകര്‍ന്ന ലോറിയില്‍നിന്ന് ഇരുവരേയും പുറത്തെടുത്തു പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
ഉച്ചയ്ക്കു രണ്ടിനാണ് അപകടം. പാലത്തോടു ചേര്‍ന്നുള്ള അടയാളങ്ങള്‍ ഇല്ലാത്ത ഹംപില്‍ കയറിയാണ് ലോറി നിയന്ത്രണം വിട്ടതെന്നാണ് ഡ്രൈവര്‍ പറയുന്നത്. മൈസൂരില്‍നിന്നു കൊച്ചിയിലേയ്ക്ക് അരി കൊണ്ടുപോകുകയായിരുന്നു.