പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയോചിതമായ ഇടപെടൽ മാധ്യമപ്രവർത്തകരുടെ ജീവന്‍ രക്ഷിച്ചു

235

ജംനഗർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയോചിതമായ ഇടപെടൽ ഒട്ടേറെ മാധ്യമപ്രവർത്തകരുടെ ജീവനു തുണയായി. ഗുജറാത്തിലെ ജംനഗറിലെ സൗരാഷ്ട്ര നർമദ അവതാരൻ ഫോർ ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മാധ്യമപ്രവർത്തകരുടെ രക്ഷകനായി മോദി മാറിയത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ഷട്ടർ തുറക്കാനുള്ള ബട്ടൺ അമർത്താൻ തുടങ്ങവേയാണ് വെള്ളം ഒഴുകിവരുന്ന സ്ഥലത്തിനു സമീപം ഫൊട്ടോഗ്രാഫർമാരും ക്യാമറാമാന്മാരും നിൽക്കുന്നത് മോദി കണ്ടത്. എല്ലാവരും മോദിയെ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു. ഉടൻതന്നെ ആംഗ്യങ്ങൾ കാണിച്ചും മറ്റും അദ്ദേഹം അവരോട് അവിടെനിന്നും മാറാൻ ആവശ്യപ്പെട്ടു. മറിച്ചായിരുന്നെങ്കിൽ വലിയൊരു അപകടം ഉണ്ടായേനെയെന്നും നിതിൻ പട്ടേൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY