സെന്‍സെക്സില്‍ 155 പോയന്റ് നേട്ടത്തോടെ തുടക്കം

191

മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 155 പോയന്റ് നേട്ടത്തില്‍ 28021ലും നിഫ്റ്റി 55 പോയന്റ് ഉയര്‍ന്ന് 8666ലുമെത്തി.ബിഎസ്‌ഇയിലെ 1336 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 252 ഓഹരികള്‍ നഷ്ടത്തിലുമാണ്.മാരുതി, അദാനി പോര്‍ട്സ്, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, വിപ്രോ, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ് തുടങ്ങിയവ നഷ്ടത്തിലുമാണ്.രൂപയുടെ മൂല്യത്തില്‍ ഏഴ് പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 66.54 ആണ് രൂപയുടെ മൂല്യം.