ഗുണ്ടാ ആക്രമണത്തിനെതിരെ ചെന്നിത്തലയുടെ സത്യാഗ്രഹം സമരം

205

ആലപ്പുഴ: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹരിപ്പാട്ട് സത്യാഗ്രഹം അനുഷ്ഠിക്കും. ഹരിപ്പാട് മാധവജംഗ്ഷനില്‍ രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴു മണിവരെയാണ് സത്യാഗ്രഹം. പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ സത്യാഗ്രഹ പരിപാടി ഉല്‍ഘാടനം ചെയ്യും. സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തും.

NO COMMENTS

LEAVE A REPLY