ഉപദ്രവിച്ചവരുടെ പേരുവിവരങ്ങള്‍ ഒരിടത്തും പറഞ്ഞിട്ടില്ല ; ആക്രമിക്കപ്പെട്ട നടി

304

കൊച്ചി: ദിലീപിന്റെ അറസ്റ്റില്‍ ആദ്യപ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി. എന്നെ ഉപദ്രവിച്ചവരുടെ പേരുവിവരങ്ങള്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടുകയും നിരപരാധികള്‍ ആണെങ്കില്‍ അവര്‍ കുറ്റവിമുക്തരായി പുറത്തുവരുകയും വേണമെന്നാണ് എന്റെ ആഗ്രഹം. തനിക്ക് പ്രതിചേര്‍ക്കപ്പെട്ട ആരുമായും ഭൂമി ഇടപാട് ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും രേഖകള്‍ ഹാജരമാക്കമെന്നും ആക്രമണത്തിന് ഇരയായ നടി പറഞ്ഞു. തുടര്‍ച്ചയായി ഇത്തരം ആരോപണങ്ങള്‍ വരുന്നതുകൊണ്ടാണ് ഇതുപറയേണ്ടി വന്നത്. പ്രമുഖ നടനുമായി കുടുംബപരമായ സൗഹൃദമുണ്ടായിരുന്നു. അത് കുറച്ചുനാളുകള്‍ക്ക് ശേഷം ഇല്ലാതാകുകയും ചെയ്തു. ഇത് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ഇതല്ലാതെ മറ്റു ബിസിനസ് ബന്ധങ്ങള്‍ ആരുമായും ഉണ്ടായിട്ടില്ലെന്നും നടി പത്രക്കുറിപ്പില്‍ പറഞ്ഞു.

NO COMMENTS