വ്യാജ സർട്ടിഫിക്കറ്റ് കേസ് ; നിഖിൽ തോമസിന്റെ വീട്ടിൽനിന്ന് രേഖകൾ കണ്ടെത്തി.

14

ആലപ്പുഴ : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം. പ്രവേശനം നേടിയ കേസിലെ പ്രതി നിഖിൽ തോമസിന്റെ വീട്ടിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ പോലീസ് കണ്ടെത്തി. കായംകുളം മാർക്കറ്റിനു സമീപത്തെ വീട്ടിൽ ഇന്നലെ നടത്തിയ തെളി വെടുപ്പിൽ നിഖിലിന്റെ മുറിയിലെ അലമാരയിൽ നിന്നും ബികോം (ബാങ്കിങ് ആൻഡ് ഫിനാൻസ്) എന്നു രേഖപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റിനൊപ്പം 3. വർഷത്തെ മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ കണ്ടെത്തി. കലിംഗ സർവകലാശാല യുടെ പേരിലുള്ള വ്യാജ ബി കോം സർട്ടിഫിക്കറ്റുകൾആണ് കണ്ടെത്തിയത്.

പരിശോധനയിൽ നിഖിലിന്റെ മൊബൈൽ ഫോൺ കണ്ടെത്താനായില്ല. ഒളിവിൽ പോകുന്നതിനു മുൻപ് 19ന് രാത്രി മൊബൈൽ ഫോൺ കായംകുളം പാർക്ക് ജംക്ഷൻ പാലത്തിനു മുകളിൽ നിന്ന് കുരിപ്പുഴ തോട്ടിലേക്ക് എറിഞ്ഞുവെന്നാണ് നിഖിലിന്റെ മൊഴി. എന്നാൽ പാലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഇതു തെറ്റാണെന്നു കണ്ടെത്തി. നിർണായക തെളിവുകളുള്ള മൊബൈൽ ഫോൺ പൊലീസിനു കിട്ടാതിരി ക്കാനുള്ള നീക്കമാണ് നിഖിലിന്റേതെന്നു പൊലീസ് കരുതുന്നു.

കായംകുളം ഇൻസ്പെക്ടർ വൈ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11.30ന് രാവിലെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് 2ന് ആണ് അവസാനിച്ചത്. ഞായറാഴ്ച തെളിവെടുപ്പിനായി നിഖിലിനെ വീട്ടിൽകൊണ്ടുവന്നപ്പോഴാണ് രേഖകൾ കണ്ടെടുത്തത്. നിഖിലിന്റെ മറ്റു പണമിടപാടുകളും പരിശോധിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY