കാലിക്കറ്റ് എം.എസ്.പി പ്രവേശനം; പുതിയ രീതി തന്നെ തുടരും

271

എം.എസ്.സി പ്രവേശനത്തിന് ഐച്ഛിക വിഷയങ്ങള്‍ക്കൊപ്പം ഭാഷാ വിഷയങ്ങളും പരിഗണിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാല വ്യക്തമാക്കി. സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകാണ് വിദ്യാര്‍ത്ഥികള്‍.
എം.എസ്.സി പ്രവേശനത്തിന് ബി.എസ്.സി ഐച്ഛിക വിഷത്തിന്റെ മാര്‍ക്കിനൊപ്പം ഭാഷാ വിഷയങ്ങളുടെ കൂടി ഇന്‍ഡക്‌സ് കണക്കാക്കുന്നതിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ രീതിയുമായി മുന്നോട്ട് പോകാനാണ് സര്‍വ്വകലാശാല വിദഗ്ദ്ധ സമിതിയുടെ തീരുമാനം. 2012ല്‍ പിജിക്ക് ഗ്രേഡിങ് തുടങ്ങിയത് മുതല്‍ സെലക്ഷന്‍ ഇന്‍ഡക്‌സ് സ്കോര്‍ നിലവിലുണ്ടായിരുന്നെന്നും, എന്നാല്‍ ഇപ്പോള്‍ മാത്രം പ്രവേശന മാനദണ്ഡമായി അത് ഉപയോഗിക്കുന്നവെന്നുമാണ് സമിതിയുടെ വിശദീകരണം.
എന്നാല്‍ ഐച്ഛിക വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥിക്ക് ഭാഷാ വിഷയത്തില്‍ മാര്‍ക്ക് കുറയുന്നത് കൊണ്ട് മാത്രം റാങ്ക് ലിസ്റ്റില്‍ നിന്ന് പുറത്താകാന്‍ സാധ്യത ഉണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം. എംകോം പ്രവേശത്തിന് ഐച്ഛിക വിഷയങ്ങളുടെ മാര്‍ക്ക് മാത്രമാണ് പരിഗണിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നാം തീയ്യതി ചേരുന്ന എല്‍.ഡി.എഫ് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സാധ്യയുണ്ട്. മൂന്നാം തിയ്യതി വരെയാണ് സര്‍വ്വകലാശാലയുടെ പി.ജി കോഴ്‌സുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നത്. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി പ്രശ്നവുമായി ഹൈക്കോടതിയ സമീപക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.

NO COMMENTS

LEAVE A REPLY