വ്യാജ ക്രെഡിറ്റ് കാര്‍ഡ് ; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

211

കാസര്‍കോട്: വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസില്‍ പൂനെയില്‍ പിടിയിലായ പ്രതികളെ കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.കൊച്ചിയിലും കാസര്‍ഗോഡും സമാന തട്ടിപ്പുകേസുകളില്‍ പ്രതികളാണ് പൂനെയില്‍ പൊലീസിന്‍റെ പിടിയിലായിട്ടുള്ളത്.
കാസര്‍കോഡ് തളങ്കര സ്വദേശിയായ ന്യൂമാൻ അടക്കം നാലുപേര്‍ പൂനെയിലും കര്‍ണ്ണാടക സ്വദേശികളായ ബഷീര്‍,ഹംസ എന്നിവര്‍ കാസര്‍കോഡുമാണ്
പിടിയിലായത്. വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ പൊലീസിന്‍റെ പിടിയിലായ
മുഹമ്മദ് സാബിദില്‍ നിന്നും കിട്ടിയ വിവരങ്ങളെ തുടര്‍ന്നാണ് സംഘത്തിലെ ആറ് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പെട്രോള്‍ പമ്പുകളിലും പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലുമാണ് സംഘം തട്ടിപ്പ് നടത്തിയിട്ടുള്ളത്.വാങ്ങുന്ന സാധനങ്ങളുടെ വിലയെക്കാള്‍ വലിയ തുക വ്യാജക്രെഡിറ്റ് കാര്‍ഡിലൂടെ ട്രാൻസ്ഫര്‍ ചെയ്യുകയും വ്യത്യാസമുള്ള തുക സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുകയും ചെയ്യുകയാണ് ഇവരുടെ തട്ടിപ്പ്
രീതി. പിന്നീട് ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് തട്ടിപ്പിനിരയായ വിവരം പലരും അറിയുന്നത്. വിദേശത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍
ജോലി ചെയ്യുന്നതിനിയിലാണ് സംഘം ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തി വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്മ്മിച്ചതെന്നാണ് പൊലീസിന് ലഭിച്ച
വിവരം. എറണാംകുളത്തെ കേസിലാണ് കാസര്‍കോഡും പൂനെയില്‍ നിന്നുമായി പ്രതികളെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സമാന തട്ടിപ്പുകള്‍ പ്രതികള്‍
കാസര്‍ഗോഡും നടത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY