മുഖ്യമന്ത്രി പിണറായി വിജയന്‍ നരനായാട്ട് കണ്ട് ആസ്വദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

160

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ നരനായാട്ട് കണ്ട് ആസ്വദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ യു.ഡി.എഫ് സംഘടിപ്പിച്ച സമാധാന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാളിയുടെ മനസാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം ആരോപിച്ചു. നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ല.ആയുധം ഉറയിലിടാന്‍ സി.പി.എമ്മും ആര്‍.എസ്.എസ്സും തയ്യാറാകണം. ആര്‍.എസ്.എസ്സിന്റെയും സി.പി.എമ്മിന്റെയും കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡുകള്‍ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ സമാധാന സദസില്‍ പങ്കെടുക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY