സി.പി.എമ്മിനെ ശത്രുക്കളായി കോണ്‍ഗ്രസ് കാണുന്നില്ലെന്ന് ചെന്നിത്തല

155

തിരുവനന്തപുരം: സി.പി.എമ്മിനെ ശത്രുക്കളായി കോണ്‍ഗ്രസ് കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അതുകൊണ്ട് സി.പി.എം കോണ്‍ഗ്രസിനെ ശത്രുക്കളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ മതേതര പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ദേശീയ തലത്തില്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങള്‍ക്ക് സി.പി.ഐ അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐയുടെ ഈ മനോഭാവമെങ്കിലും സി.പി.എം കാണിക്കണമെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY