ആലങ്കാരിക പദവികള്‍ വേണ്ട : വി. എസ് അച്യുതാനന്ദന്‍

165

ന്യൂഡല്‍ഹി: തനിക്ക് ആലങ്കാരിക പദവികള്‍ വേണ്ടെന്ന് വി. എസ് അച്യുതാനന്ദന്‍. എന്നാല്‍ പാര്‍ട്ടി പദവിസ്വീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
തനിക്ക് പാര്‍ട്ടി ഘടകങ്ങളില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും വിഎസ് യെച്ചൂരിയോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ നിലപാടെടുക്കുമെന്ന് സീതാറാം യെച്ചൂരി മറുപടി നല്‍കി. പദവിയുടെ കാര്യത്തില്‍ വി എസിന്റെ നിലപാട് അറിയുന്നതിന് സംസ്ഥാന ഘടകത്തിന്റെ അഭ്യര്‍ത്ഥനയനുസരിച്ചാണ് യെച്ചൂരി വി എസുമായി ആശയവിനിമയം നടത്തിയത്.

NO COMMENTS

LEAVE A REPLY