ന്യൂ ഇയര്‍ ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക്

218

ദില്ലി: കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതുവത്സരാഘോഷം വിദേശത്ത് തന്നെ. സ്വകാര്യ സന്ദര്‍ശനത്തിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ലണ്ടനിലേക്ക് തിരിച്ചത്. കുറച്ച് ദിവസത്തേക്ക് യാത്രയിലായിരിക്കുമെന്ന് രാഹുല്‍ തന്നെയാണ് ഇന്ന് വൈകുന്നേരം ട്വീറ്റ് ചെയ്തത്. ഒരാഴ്ചയെങ്കിലും വിദേശത്ത് ചിലവഴിച്ച ശേഷമേ അദ്ദേഹം മടങ്ങുവെന്നാണ് സൂചന.പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന്റെയും നോട്ട് നിരോധനം സൃഷ്ടിച്ച വിവാദങ്ങളുടെയും അലയൊലികള്‍ അടങ്ങുന്നതിന് മുമ്പാണ് രാഹുലിന്റെ വിദേശ സഞ്ചാരമെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷവും രാഹുലിന്റെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വിദേശത്തായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 28നും ഇക്കാര്യം അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. യൂറോപ്പിലേക്കായിരുന്നു അന്നത്തെ യാത്ര.

NO COMMENTS

LEAVE A REPLY