ന്യൂസീലന്‍ഡില്‍ പുതുവര്‍ഷം പിറന്നു

235

ഒക്ലന്‍ഡ്• ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയും ന്യൂസീലന്‍ഡുമാണ് ആദ്യം 2017ലേക്ക് കടന്നത്. ഒക്ലന്‍‍ഡില്‍ സ്കൈ ടവറിലും പരിസരത്തുമായി ആയിരങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒത്തുചേര്‍ന്നത്. കരിമരുന്നു പ്രയോഗങ്ങളും ആഘോഷങ്ങളും ന്യൂസീലന്‍ഡിനെ ആഹ്ലാദത്തിലാഴ്ത്തി. ഇന്ത്യയില്‍ ആഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഏവരും.

NO COMMENTS

LEAVE A REPLY