പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ

5

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു.

പ്രചാരണത്തിന് വലിയ ടീമിനെ അടുത്ത ദിവസം കെ.പി.സി.സി. പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ബുധനാഴ്ച മുതല്‍ ചാണ്ടി ഉമ്മൻ പ്രചാരണരംഗത്ത് ഉണ്ടാവും. കേരളത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി സ്നേഹത്തി ന്റെ നീരുറവ ഉണ്ടാക്കിയെടുക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്.

വൻഭൂരിപക്ഷത്തില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ വിജയിച്ചുവരുമെന്നാണ് പ്രത്യാശയെന്നും സുധാകരൻ പറഞ്ഞു.

എത്രഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, അങ്ങനെ യൊരു കണക്ക് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നാ യിരുന്നു സുധാകരന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങി, സാഹചര്യം പഠിച്ചശേഷം എത്രഭൂരിപക്ഷമെന്ന് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഭാവികമായും സര്‍ക്കാരിന്റെ വിലയിരുത്തലാണ് തിരഞ്ഞെടുപ്പ്.

കെ.പി.സി.സി.പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എ.ഐ.സി.സി. ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.

NO COMMENTS

LEAVE A REPLY