ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം

196

പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 8.21ഓടെയാണ് അനുഭവപ്പെട്ടത്. പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി യൂണിറ്റ്, മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സ് എന്നിവയുടെ കണക്ക് പ്രകാരം നിക്കോബാര്‍ ദ്വീപ് മേഖലയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ജമ്മു കശ്മീരിലെ കത്വയിലും 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 5.48ന് അനുഭവപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY