റാഞ്ചിയ ലിബിയന്‍ വിമാനത്തില്‍ നിന്നും മുഴുവന്‍ യാത്രക്കാരെയും മോചിപ്പിച്ചു

193

മാള്‍ട്ട: അക്രമികള്‍ റാഞ്ചിയ ലിബിയന്‍ വിമാനത്തില്‍ നിന്നും മുഴുവന്‍ യാത്രക്കാരെയും മോചിപ്പിച്ചു. പൈലറ്റും ജീവനക്കാരും ഉടന്‍ മോചിതരാകുമെന്നാണ് വിവരം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് ആദ്യം മോചിപ്പിച്ചത്. 111 യാത്രക്കാരും ഏഴ് ജീവനക്കാരും അടക്കം 118 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെയെല്ലാം മോചിപ്പിച്ച വിവരം മാള്‍ട്ട പ്രധാന മന്ത്രി ജോസഫ് മസ്കറ്റ് ട്വിറ്ററിലൂടെ അറിയിച്ചു. കൊല്ലപ്പെട്ട ലിബിയന്‍ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയെ അനുകൂലിക്കുന്നവരാണ് വിമാനം റാഞ്ചിയതെന്നാണ് റിപോര്‍ട്ടുകള്‍. മോചിതരായവരെ ബസുകള്‍ വഴിയാണ് വിമാനത്താവളത്തിനടുത്തേക്ക് മാറ്റിയത്.
ലിബിയയിലെ സേബയില്‍ നിന്നും തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പോയ വിമാനമാണ് അക്രമികള്‍ റാഞ്ചിയത്. പ്രാദേശിക സമയം രാത്രി 11.32നായിരുന്നു സംഭവം. ഇതിന് ശേഷം വിമാനം മള്‍ട്ടയില്‍ ഇറക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY