റിയോ ഡി ജനീറോ∙ 200 മീറ്ററിൽ ജമൈക്കൻ താരം ഉസൈൻ ബോൾട്ട് സെമിയിൽ. ഒൻപതാം ഹീറ്റ്സിൽ ഒന്നാമനായാണ് ഫിനിഷ് ചെയ്തത്. 20.28 സെക്കൻഡിലാണ് ബോൾട്ടിന്റെ ഫിനിഷിങ്. യുഎസ് താരം ജസ്റ്റിൻ ഗാട്‌ലിനും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. അഞ്ചാം ഹീറ്റ്സിൽ ഒന്നാമതായാണ് ഗാട്‌ലിൻ ഫിനിഷ് ചെയ്തത് (20.43 സെക്കൻഡ്) ജമൈക്കയുടെ യൊഹാൻ ബ്ലേക്കും സെമിയിൽ കടന്നു. രണ്ടാം ഹീറ്റ്സിൽ രണ്ടാമതായാണ് ബ്ലേക്ക് ഫിനിഷ് ചെയ്തത്. അതേമസംയ, കാനഡയുടെ ആന്ദ്രേ ഡി ഗ്രേസ് ഹീറ്റ്സിലെ മികച്ച സമയത്തോടെ സെമിയിൽ കടന്നു (20.09 സെക്കൻഡ്).
നേരത്തേ, നൂറുമീറ്റർ ഫൈനലിൽ ബോൾട്ട് സ്വർണം നേടിയിരുന്നു. ഗാട്‌ലിനായിരുന്നു വെള്ളിമെഡൽ.