ഒക്ടോബർ 26 എഴുത്തുകാരനും യുക്തിവാദിയും പത്രാധിപരുമായിരുന്ന (പവനൻ) പുത്തൻ വീട്ടിൽ നാരായണൻ നായരുടെ ജന്മദിനം

216

1925 ഒക്ടോബർ 26-ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂർ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തൻവീട്ടിൽ ദേവകിയുടെയും മകനായാണ് ജനിച്ചത് . നിരവധി പത്രങ്ങളുടെ ലേഖകനായും പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

11 വർഷക്കാലം കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. വൃത്താന്തത്തിലെ ജീവിതം, 21 ആം നൂറ്റാണ്ടിലേക്ക്, പ്രേമവും വിവാഹവും, മഹാകവി കുട്ടമത്ത്, യുക്തിവിചാരം, സാഹിത്യ ചർച്ച, നാല് റഷ്യൻ സാഹിത്യകാരന്മാർ തുടങ്ങി ഇരുപത്തിയഞ്ചിലധികം കൃതികൾ രചിച്ചിട്ടുള്ള ഇദ്ദേഹം യുക്തിവാദിയായ എഴുത്തുകാരനാണ്.

ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാൻറ് നെഹ്രു അവാർഡ്(രണ്ടു തവണ), പുത്തേയൻ അവാർഡ്, വൈലോപ്പിള്ളി അവാർഡ്, വിടി ഭട്ടതിരിപ്പാട് സ്മാരക അവാർഡ്, മഹാകവി ജി സ്മാരക അവാർഡ്, കുറ്റിപ്പുഴ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആദ്യകാലത്ത് ഗുരുകുലസമ്പ്രദായത്തിലും പിന്നീട് നീലേശ്വരം രാജാസ് ഹൈസ്കൂളിലും, തലശ്ശേരി ബ്രണ്ണൻ കോളേജിലും പഠനം നടത്തി. തുടർന്ന് സൈനികസേവനത്തിനിടയിൽ ഉപരിപഠനവും നടത്തി. കവി പി. ഭാസ്കരനാണ് പി.വി. നാരായണൻ നായർ എന്ന പേര് പവനൻ എന്നാക്കി മാറ്റിയത്. ഭാര്യ : പാർവ്വതി, മക്കൾ: രാജൻ , സുരേന്ദ്രൻ, ശ്രീരേഖ. ഇദ്ദേഹം 2006 ജൂൺ 22 നു അന്തരിച്ചു.

NO COMMENTS