കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സമരം നടത്തുന്നത് മാനേജ്മെന്റ് താല്‍പര്യം സംരക്ഷിക്കാന്‍ : പിണറായി വിജയന്‍

179

തിരുവനന്തപുരം• സ്വാശ്രയ കരാറില്‍ സര്‍ക്കാരിന് അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫീസിനുമേല്‍ ഒരു പൈസപോലും അധികം വാങ്ങാന്‍ കഴിയില്ല. സീറ്റുകള്‍ വര്‍ധിച്ചു, മെറിറ്റ് ഉറപ്പാക്കാന്‍ കഴിഞ്ഞു. പല പേരുകളില്‍ കോഴ വാങ്ങാനുള്ള അവസരം സര്‍ക്കാര്‍ ഇല്ലാതാക്കി. ഈ മാറ്റത്തില്‍ അസ്വസ്ഥതയുള്ളവര്‍ കേരളത്തിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച സമരം ഈ അസ്വസ്ഥതയുള്ളവര്‍ക്കുവേണ്ടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ആരോപിച്ചു.
കോഴ വാങ്ങാന്‍ കോളജുകള്‍ക്ക് യുഡിഎഫ് ഒത്താശ ചെയ്തു കൊടുത്തെന്നും കോഴ വാങ്ങല്‍ അവസാനിച്ചതില്‍ അസ്വസ്ഥരായവര്‍ക്കുവേണ്ടിയാണ് സമരമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്.

NO COMMENTS

LEAVE A REPLY