കേരള ട്രാവല്‍മാര്‍ട്ട്; കുതിച്ചു ചാട്ടത്തിനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം

216

കൊച്ചി: കേരള ട്രാവല്‍മാര്‍ട്ടിന്റെ പ്രമേയമായതു വഴിരണ്ടാം വട്ടവുംകുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം. ഈ മേഖലയുടെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞാണ ്മുസിരിസ് പൈതൃക പദ്ധതിയോടൊപ്പം ഉത്തരവാദിത്ത ടൂറിസവും പ്രമേയമാക്കാന്‍ കേരള ട്രാവല്‍മാര്‍ട്ട് തീരുമാനിച്ചത്. ഉത്തരവാദിത്ത ടൂറിസമെന്ന ആശയത്തെ പ്രാവര്‍ത്തികമാക്കിയതില്‍ മുഴുവന്‍ ക്രെഡിറ്റും കേരള ട്രാവല്‍മാര്‍ട്ടിനാണെന്ന് റെസ്‌പോണ്‍സിബിള്‍ ടൂറിസം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ പറഞ്ഞു. കേരള ട്രാവല്‍മാര്‍ട്ട് ഈ ആശയത്തെ പ്രമേയമായി എടുത്തതോടെ സംസ്ഥാനത്തെ ടൂറിസം വ്യവസായം ഉത്തരവാദിത്ത ടൂറിസത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലക്കം കെടി എമ്മിലാണ് ഉത്തരവാദിത്ത ടൂറിസം പ്രമേയമായി കൈക്കൊണ്ടത്. അതു വരെകേവലം നൂറില്‍ താഴെ ഗ്രാമീണ പാക്കേജുുണ്ടായിരുന്നത് ഇക്കുറി 2000 ആയിവര്‍ധിച്ചത് നിസ്സാര കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ വിനോദസഞ്ചാര വ്യവസായത്തെ സംബന്ധിച്ച് ഉത്തരവാദിത്ത ടൂറിസം തുറുപ്പു ചീട്ടാണെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് അബ്രഹാം ജോര്‍്ജ്ജ് പറഞ്ഞു. നാട്ടിലും വിദേശത്തുമുള്ള സഞ്ചാരികള്‍ ഗ്രാമീണ ജീവിതാനുഭവം ആഗ്രഹിക്കുന്നവരാണ്. മികച്ച പാക്കേജുകളിലൂടെ സഞ്ചാരികള്‍ക്ക് ഈ സേവനം നല്‍കാന്‍ ടൂറിസം രംഗത്തിന് കഴിയുന്നുണ്ട്. പരപ്‌സര പൂരകമായ നേട്ടമാണ് ഇതു വഴി കെടിഎമ്മിനും ഉത്തരവാദിത്ത ടൂറിസത്തിനുമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരള ട്രാവല്‍മാര്‍ട്ട് നടക്കുന്ന സാഗര കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് കടക്കുമ്പോള്‍ തന്നെ നമ്മെ സ്വാഗതം ചെയ്യുന്നത് കെടിഎമ്മിന്റെ പ്രധാന പ്രമേയങ്ങളുടെ നേര്‍ക്കാഴ്ചകളാണ്. കൂറ്റന്‍ പത്തേമാരി, മണ്‍പാത്ര നിര്‍മ്മാണം, വട്ടി, പനമ്പ് നെയ്ത്ത്, കയറുപിരിതുടങ്ങി വയനാടന്‍ അമ്പുവില്ലുമെല്ലാം പ്രതിനിധികളെ ഏറെആകര്‍ഷിച്ചു.കുലത്തൊഴില്‍ അന്യം നിന്നു പോകുന്നതോടൊപ്പം ജീവിത മാര്‍ഗം കൂടിമുട്ടിയപ്പോഴാണ് വയനാട് അമ്പലവയല്‍ കൊച്ചംകോട ്‌ഗോവിന്ദന് ഉത്തരവാദിത്ത ടൂറിസത്തിലൂടെ ഭാവി തളിര്‍ത്തത്. അമ്പുംവില്ലും ഉണ്ടാക്കുന്നതിലെ വിദഗ്ധനാണ് ഗോവിന്ദന്‍. പാരമ്പര്യമായികിട്ടിയ ഈ കഴിവ് അദ്ദേഹം ടൂറിസത്തിന്റെ സഹായത്തോടെ ലോകത്തെ അറിയിച്ചു. ഇന്ന് വിദേശ രാജ്യങ്ങളില്‍ പോലുംഗോവിന്ദന്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രതീകമാണ്. കേരളത്തിലെ ടൂറിസം വ്യവസായത്തില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച സഹായം വളരെ വലുതായിരുന്നുവെന്ന് ഗോവിന്ദന്‍ പറയുന്നു.ഇടനിലക്കാരില്ലാതെ കച്ചവടം നടക്കില്ലെന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായത് ഉത്തരവാദിത്ത ടൂറിസത്തോടെയാണെന്ന് കുമരകം കവണാറ്റിന്‍ കര സ്വദേശി സതി മുരളി പറയുന്നു. പനമ്പ് നെയ്ത്തും ഓല മെടയലുമാണ് ഇവരുടെ പാരമ്പര്യ തൊഴില്‍. വിദേശികളാണ് കൂടുതലും ഇവരുടെ അതിഥികള്‍. നല്ല വില കിട്ടുമെന്നു മാത്രമല്ല, ഇവരുടെ അറിവ് പഠിച്ചെടുക്കാനും സഞ്ചാരികള്‍ ശ്രമിക്കാറുണ്ടെന്ന് സതി പറഞ്ഞു.
ഈറ്റകൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി സരള. മണ്‍പാത്ര നിര്‍മ്മാണം നടത്തുന്ന മാനന്തവാടി സ്വദേശി ചാമി എന്നിവര്‍ക്കെല്ലാം പറയാനുള്ളത് സമാനമായ അനുഭവ സാക്ഷ്യങ്ങളാണ്.

NO COMMENTS

LEAVE A REPLY