പെട്രോള്‍ ഡീസല്‍ വില കുറച്ചു

156

ന്യൂഡല്‍ഹി • പെട്രോളിനു ലീറ്ററിനു ഒരുരൂപ 42 പൈസയും ഡീസലിനു ലീറ്ററിന് രണ്ടുരൂപ 1 പൈസയും വില കുറച്ചു. വിലക്കുറവ് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ആഗോളതലത്തില്‍ ഉണ്ടായ വിലക്കുറവിന്റെ ഭാഗമായി ഈ മാസം മൂന്നാം തവണയാണു രാജ്യത്തു പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവു വരുത്തുന്നത്.
എന്നാല്‍, മേയ് ഒന്നിനുശേഷം നാലു തവണ ഇന്ധനവില കൂട്ടിയിരുന്നു. ജൂലൈ ഒന്നിനും 16നും പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്. ജൂലൈ ഒന്നിന് പെട്രോളിന് ലീറ്ററിന് 89 പൈസയും ഡീസല്‍ ലീറ്ററിന് 49 പൈസയുമാണ് കുറച്ചത്. ജൂലൈ 16ന് പെട്രോളിന് രണ്ടു രൂപ 25 പൈസയും ഡീസല്‍ ലീറ്ററിന് 42 പൈസയുമാണ് കുറച്ചത്.

NO COMMENTS

LEAVE A REPLY