ഡേ കെയറില്‍ രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

217

കൊച്ചി • ഡേ കെയറില്‍ രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രശേഖരന്‍ (62) അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് കാക്കനാട്ടെ സ്വകാര്യ ഡേ കെയറില്‍ സംഭവം നടന്നത്. ഡേ കെയറിനുള്ളില്‍ കുട്ടികള്‍ ഒളിച്ചു കളിക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ മോശമായി പെരുമാറിയത്. കളിക്കുന്നതിനിടെ ഒറ്റപ്പെട്ടു പോയ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കാക്കനാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.