പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചു

166

ദില്ലി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് വരുത്താന്‍ എണ്ണക്കന്പനികള്‍ തീരുമാനിച്ചു.പെട്രോളിന് 1.46 രൂപയുടെയും ഡീസലിന് 1.53 രൂപയുടെയും കുറവ് വരുത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പുതിയ വില ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിലുണ്ടാകും. ഈ മാസത്തിന്റെ തുടക്കത്തില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിരുന്നു. അന്ന് പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ ലിറ്ററിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നു വിലവര്‍ധനവിന് ശേഷമാണ് കമ്ബനികള്‍ ഇപ്പോള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. സെപ്തംബര്‍ അവസാനമാണ്് ഡീസലിന് അവസാനമായി വില കുറച്ചിരുന്നത്. അന്ന് ആറു പൈസയുടെ വ്യത്യാസമാണ് വരുത്തിയിരുന്നത്.