ഹിന്ദു മാരേജ്​ ബില്ലിന്​ പാകിസ്ഥാൻ സെനറ്റിന്‍റെ അംഗീകാരം

261

ഇസ്​ലമാബാദ്​: ഹിന്ദു മാരേജ്​ ബില്ലിന്​ പാകിസ്ഥാൻ സെനറ്റിന്‍റെ അംഗീകാരം. ഹിന്ദു മാരേജ്​ ആക്​ട്​ യാഥാർഥ്യമാകുന്നതോട്​ കൂടി ഹിന്ദു സ്​ത്രീകൾക്ക്​ വിവാഹത്തി​ന്‍റെറ ഔദ്യോഗിക രേഖ ലഭിക്കും. 2015 സെപ്​തംബർ 26ന്​ ബില്ലിന്​ പാകിസ്ഥാൻ നാഷണൽ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ഇനി പ്രസിഡൻറ്​ കൂടി അംഗീകാരം നൽകുന്നതോട്​ കൂടി ബില്ല്​ നിയമമാകും.
പാകിസ്ഥാൻ നിയമ​ മന്ത്രി സഹിദ്​ ഹമീദാണ്​ ബില്ല്​ സെനറ്റിൽ അവതരിപ്പിച്ചത്​. സെനറ്റിൽ ബില്ലിനെതിരെ വലിയ എതിർപ്പുകളൊന്നും ഉയർന്നില്ല. സെനറ്റർ മുഫ്​തി അബ്​ദുൾ സത്താർ ബില്ലിനെതിരെ രംഗത്തെത്തി. നിലവിലുള്ള ഭരണഘടന ഹിന്ദുക്കളുടെ അവകാശങ്ങൾ പൂർത്തീകരിക്കുന്നതിന്​ പര്യാപ്​തമാണെന്ന്​ മുഫ്​തി പറഞ്ഞു. എന്നാൽ ഹിന്ദു മാരേജ്​ ആക്​ടിനായി പ്രവർത്തിച്ച രമേഷ്​ കുമാർ അടക്കമുള്ളവർ ബില്ലിനെ അനുകൂലിച്ചു. വിവാഹത്തി​ന്‍റെ രജിസ്​ട്രേഷൻ, വിവാഹ മോചനം, പുനർ വിവാഹം എന്നീ കാര്യങ്ങളിൽ കൃതമായ നിർവചനങ്ങൾ നൽകുന്നതാണ്​ നിയമം. വിവാഹത്തിനുള്ള പ്രായം സത്രീകൾക്കും പുരഷൻമാർക്കും 18 വയസാണെന്നും നിയമത്തിൽ പറയുന്നുണ്ട്. പാകിസ്ഥാനിലെ പഞ്ചാബ്​, ബലൂചിസ്​താൻ, ​ഖൈബർ പ്രവിശ്യകളിലെ ഹിന്ദുകൾക്ക്​ നിയമത്തി​ന്‍റെറ ഗുണം ലഭിക്കും. സിന്ധ്​ പ്രവിശ്യ മുമ്പ്​ തന്നെ ഹിന്ദുക്കൾക്കായുള്ള വിവാഹ നിയമം ഉണ്ടാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY