ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്തിനെതിരെ നടപടി എടുത്തിട്ടില്ലെന്ന് സി പി എം

231

കോഴിക്കോട്: ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്തിനെതിരെ നടപടി എടുത്തിട്ടില്ലെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. വിമോചന സമര മാതൃകയില്‍ ജിഷ്ണുവിന്റെ കുടുംബത്തെ ഉപയോഗിച്ച് സമരം നടത്താനാണ് യു ഡി എഫും ബി ജെ പിയും ശ്രമിച്ചത്. ഇത് പരാജയപ്പെട്ടപ്പോഴാണ് ശ്രീജിത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തുവെന്ന പ്രചാരണമെന്നും പി മോഹനന്‍ പറഞ്ഞു. ശ്രീജിത്തിനെതിരെ നടപടി എടുത്തുവെന്ന പ്രചരണം വ്യാജമാണ്. ശ്രീജിത്തിന് പറയാനുള്ളത് പാര്‍ട്ടി ഘടകം കേള്‍ക്കും. ശ്രീജിത്തിന്റെ അച്ഛന്‍ പറഞ്ഞത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും പി മോഹനന്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY