ഉമ്മൻചാണ്ടി വേട്ടയാടപ്പെട്ട ജീവിതം ; എം.ആർ. തമ്പാൻ

28

ഡോ. എം.ആർ. തമ്പാൻ രചിച്ച ‘ഉമ്മൻചാണ്ടി വേട്ടയാടപ്പെട്ട ജീവിതം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം എ.കെ. ആന്റണി നിർവഹിച്ചു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതം വിലയിരുത്തുകയാണ് ഈ കൃതി.

ഇത്രയും ജനകീയനായ ഒരു രാഷ്ട്രീയനേതാവ് കേരളത്തിന്റെറെ ചരിത്രത്തിൽ അപൂർവ്വമാണെന്നും എന്നാൽ ആ രാഷ്ട്രീയജീവിതം നിരവധി വിമർശനങ്ങൾക്കും വേട്ടയാടലുകൾക്കും വിധേയമാകുകകൂടി ചെയ്തുവെന്നും രാഷ്ട്രീയ എതിരാളികൾ എല്ലാ വിഭാഗത്തിലും ഉണ്ടായിരുന്നതായും അവർ അവസരമുണ്ടാക്കി അദ്ദേഹത്തെ തരംകിട്ടിയപ്പോഴൊക്കെ വേട്ടയാടിയെന്നും എന്നിട്ടും ജനങ്ങളുടെ ഏറ്റവും പ്രിയങ്കരനായ നേതാവായെന്നുമുള്ള അദ്ദേഹത്തിന്റെ ജീവിതകഥ പലരിലൂടെ അവതരിപ്പിക്കുകണ് ഈ ഗ്രന്ഥം.

ഉമ്മൻചാണ്ടിയോടൊപ്പമുള്ള അനുഭവം ;

1964-ൽ കോട്ടയത്തു നടന്ന കെ.എസ്.യു. സംസ്ഥാനസമ്മേളനത്തിലാണ് ഉമ്മൻചാണ്ടിയെ ആദ്യമായി കാണുന്നത്. കെ. എസ്. യു വിൻ്റെയും യൂത്ത് കോൺഗ്രസിന്റെയും ജില്ലാ പ്രസിഡൻ്റെന്ന നിലയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചകാലത്തെ അനുഭവങ്ങൾ മറക്കാൻ പറ്റാത്തവയാണ്.

1970-ൽ എം.എൽ.എ. ആകുമ്പോൾ ഞാൻ രാഷ്ട്രീയം വെടിഞ്ഞ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥനായി.എൺപതുകളിൽ ജഗതി കുന്നിൻ ലെയിനിൽ ഒരു കോമ്പൗണ്ടിലെ മൂന്നു വാടകവീടുകളി ലൊന്നിൽ അദ്ദേഹം താമസമാക്കിയപ്പോൾ എന്റെ അയൽക്കാരനായി മാറി.

വിമർശനങ്ങളെയും വേട്ടയാടലുകളെയും വകവെക്കാ തെ ജനസമ്പർക്കപരിപാടികളുമായി ജനകീയനായി ഉമ്മൻചാണ്ടി മുന്നേറുമ്പോൾ ഞാൻ സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടിലും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും ഡയറക്ടറായി. കഴിഞ്ഞു പോയ കാലത്തെ അനുഭവങ്ങളെല്ലാം മനസ്സിൽ തിരതല്ലി, എഴുതിവന്ന പ്പോൾ ലേഖനത്തിന്റെ പരിധിവിട്ട് മുപ്പത് പേജായി. എന്നാൽ ഗ്രന്ഥത്തിന്റെ മാറ്റർ ആയതുമില്ല. ഈ ഘട്ടത്തിലാണ് അവശേഷിക്കുന്ന അനുഭവങ്ങൾകൂടി എഴുതി ഗ്രന്ഥമാക്കാമെന്ന് തോന്നിയത്.

മരണവാർത്ത

ജൂലൈ 18 വെളുപ്പിന് ഉമ്മൻചാണ്ടിയുടെ മരണ വാർത്ത കേട്ടപ്പോൾ മനസ്സ് നിശ്ചലമായി. ടി.വി യുടെ മുന്നിൽ വാർത്തകൾ കണ്ടും കേട്ടുമിരുന്നു. അന്ന് ഉച്ചതി രിഞ്ഞ് എൻ്റെ വീടിന് അടുത്തുള്ള പുതുപ്പള്ളി ഹൗസിൽ അവസാനമായി ഒരുനോക്കു കാണാൻ പോയി. പിന്നീടുള്ള ദിവസങ്ങളിൽ വിലാപയാത്രയിൽ ജനസാഗരം തിരമാലകളായി വന്നുചേരുന്നതു കണ്ടു. വാർത്തകൾ കണ്ടും വായിച്ചും ഏകാന്തതയിൽ ഉമ്മൻ ചാണ്ടി സ്മ‌രണകൾ അയവിറക്കി.

എഴുതിയ മാറ്റർ പതിന്നാല് അധ്യായങ്ങളായാണ് വിഭജിച്ചത്. ഉമ്മൻ ചാണ്ടിയുടെ അതിവേഗം ബഹുദൂര മെന്ന സൂക്തം ഒരു ബാധയായി എന്നിൽ കുടിയേറി. തുടർന്നെഴുതിയവ പ്രസക്തമായ ഓരോ അധ്യായത്തി ലും ചേർത്തു. ജനക്കൂട്ടത്തോടൊപ്പം ജീവിച്ച, ജനസാഗരത്തി ന്റെ ആദരാഞ്ജ‌ലികൾ സ്വീകരിച്ച് അന്ത്യയാത്ര ചെയ്ത ഉമ്മൻചാണ്ടിയെ ക്കുറിച്ചുള്ള പുസ്‌തകം എന്റേതുമാത്രമാക്കേണ്ട, അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ അനുഭവങ്ങൾകൂടി ഇതിൽ ചേർക്കണമെന്ന് തോന്നി. അതിനായി ‘കുഞ്ഞൂഞ്ഞ് കഥകൾ’, ‘സ്മ‌രണകൾ’ എന്നീ രണ്ടധ്യായങ്ങൾ ചേർത്തു. പല നേതാക്കളുടെയും ഓർമകൾ പ്രമുഖ ദിനപത്രങ്ങളിൽനിന്നാണെടുത്തത്.

അക്ഷരങ്ങൾ മലവെള്ളപ്രവാഹം പോലെ പെയ്‌തിറങ്ങി ;

മലവെള്ളപ്രവാഹംപോലെയാണ് ഉമ്മൻചാണ്ടിയുടെ ഓർമകൾ അക്ഷരങ്ങളായി പെയ്‌തിറങ്ങിയത് . തികച്ചും യാദൃച്ഛികമായാണ് ഈ ഗ്രന്ഥം രചിക്കാനിട യായത്. തന്റെ സ്നേഹിതനും കവിയുമായ സുദർശൻ കാർത്തികപ്പറമ്പിലാണ് ഉമ്മൻചാണ്ടിയെ ക്കുറിച്ചൊരു ലേഖനം വേണമെന്നു പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിനുശേഷം എല്ലാ ജോലികളും മാറ്റിവെച്ച് ലേഖനമെഴുതാൻ തുടങ്ങി.

നെഹ്റു സെന്ററിന്റെയും സാംസ്കാരിക കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ
ഇന്ന് (ഡിസംബർ 25 തിങ്കളാഴ്ച ക്രിസ്തുമസ് ദിനത്തിൽ)രാവിലെ 11 ന് ജഗതി പുതുപ്പള്ളി ഹൗസിൽ ഡോ. എം.ആർ. തമ്പാൻ രചിച്ച് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ‘ഉമ്മൻചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ഇന്ത്യയുടെ പ്രതിരോധമന്ത്രിയുമായിരുന്ന എ.കെ. ആന്റണി നിർവഹിച്ചു.

എം എം ഹസ്സൻ അധ്യക്ഷനായ ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങിയത് മറിയാമ്മ ഉമ്മൻ ആയിരുന്നു. പെരുമ്പടവം ശ്രീധരൻ, ചാണ്ടി ഉമ്മൻ, ബി എസ് ബാലചന്ദ്രൻ തുടങ്ങിയവരും മാധ്യമപ്രവർത്തകരും സംബന്ധിച്ചു. ഈ കൃതിയുടെ നിർമാണത്തിൽ സഹകരിച്ചവരെല്ലാം ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കു മുന്നിൽ സമർ പ്പിക്കുന്ന കാണിക്കയായാണ് അവരുടെ കർമം നിർവഹിച്ചത്. ഇത്തരം കൃതികളിലൂടെ, ഞങ്ങളിലൂടെ, ‘റോസാപ്പൂവിൻ നിറമുള്ള, മുല്ലപ്പൂവിൻ മണമുള്ള ജനനായകൻ ജീവിക്കും, എന്നെന്നും’.

NO COMMENTS

LEAVE A REPLY