കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് മുഖ്യമന്ത്രി

229

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദ്ദേശിച്ചത്. അടുത്ത മന്ത്രിസഭാ യോഗത്തിന് മുന്പ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കണമെന്നും മുഖ്യമന്ത്രി ഘടകകക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം പാര്‍ട്ടിയില്‍ ആലോചിച്ച ശേഷം മറുപടി പറയാമെന്നാണ് ഘടകകക്ഷികളുടെ നിലപാട്.

NO COMMENTS