ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയിലൂടെ മുഴുവന്‍ പേര്‍ക്കും തൊഴില്‍.

165

കാസറഗോഡ് : കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ കുടുംബശ്രീ മിഷനിലൂടെ നടപ്പാക്കുന്ന സ്‌കില്‍ ഡവലപ്പ്‌മെന്റ് പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയിലൂടെ ഇത്തവണ പരിശീലനം സിദ്ധിച്ച 70 പഠിതാക്കള്‍ക്കും തൊഴില്‍ ലഭിച്ചു. 18 നും 35നും ഇടയില്‍ പ്രായമുള്ള തിരഞ്ഞെടുക്കപ്പെട്ട ഗ്രാമീണ മേഖലയിലെ യുവതി-യുവാക്കള്‍ക്ക് സൗജന്യമായി ഹ്രസ്വകാല കോഴ്‌സ് നല്‍കി ജോലി ഉറപ്പ് നല്‍കുന്ന പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന.

പെരിയ ശ്രീനാരായണ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ ഏപ്രില്‍ നാലിനാണ് ഈ പദ്ധതിയിലൂടെ പത്താം ക്ലാസ് യോഗ്യതയുള്ള 70 വിദ്യാര്‍ത്ഥികളെ ഹോസ്പിറ്റാലിറ്റി (ഹോട്ടല്‍ മാനേജ്‌മെന്റ്) കോഴ്‌സില്‍ തിരെഞ്ഞെടുത്തത്. ക്ലാസ് അവസാനിക്കുമ്പോഴേക്കും മുഴുവന്‍ വിദ്യാര്‍ത്ഥിക്കള്‍ക്കും ജോലി ലഭിച്ചു. ജില്ലയിലും ജില്ലയ്ക്കു പുറത്തുമായി ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള 12 ഹോട്ടലുകളിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ശമ്പളത്തോടു കൂടി ക്യാമ്പസ് ഇന്റ്റര്‍വ്യുവിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിച്ചത്.

ജില്ലയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പെരിയ ഡിഡിയുജികെ ട്രെയിനിങ്് സെന്റ്ററില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് അപ്പോയിമെന്റ് ലെറ്റര്‍ കൈമാറി.

എസ് എന്‍ ഇ സി ടി ചെയര്‍മാന്‍ സി.രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ മുഖ്യാതിഥിയായി.എസ്.എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബാലകൃഷ്ണന്‍ പെരിയ, കുടുംബശ്രീ അസിസ്റ്റന്റ് കോഡിനേറ്റര്‍ ജോസഫ് പെരുകില്‍, ഡോ.കെ.വി ശശിധരന്‍, ബൈജു ആയടത്തില്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ രേഷ്മ, മുഹമ്മദ് നയിഫ്, സഫീര്‍, ഐശ്വര്യ കുമാരന്‍ എന്നിവര്‍ സംസാരിച്ചു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കായി ആറു മാസത്തെ റസിഡന്‍ഷല്‍ കോഴ്‌സുകളായ ബാങ്കിങ് ആന്റ് അക്കൗണ്ടിങ്്(ടാലി), ഫാഷന്‍ ഡിസൈനിങ് എന്നിവയും എസ്.എന്‍ ട്രസ്റ്റിന് കീഴില്‍ നടത്തി വരുന്നു.

NO COMMENTS