പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലം പുനഃപരിശോധിക്കണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

355

ദില്ലി: പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലം പുനഃപരിശോധിക്കണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തോൽവിക്ക് കാരണം എന്തെന്ന് ആം ആദ്മി പാർട്ടി ആത്മ പരിശോധന നടത്തണം. അല്ലാതെ വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീ ഷ ൻ കത്തിലൂടെ എ എ പി യെ അറിയിച്ചു. ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടത്. കോടതി ഉത്തരവുണ്ടായാൽ മാത്രമേ തെരഞ്ഞെടുപ്പ് ഫലം പുന:പരിശോധിക്കേണ്ട ആവശ്യമുള്ളൂ. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കണ്ടെത്താനായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെത് രാഷ്ട്രീയ പ്രസ്താവനയാണെന്നും സ്വമേധയാ നടപടിയെടുക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY