സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

145

ബംഗളൂരു: ബംഗളൂരുവിലെ സോളാര്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയാണ് വിധി പറയുക.
വ്യവസായി എം.കെ. കുരുവിള നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയടക്കം ആറ് പേര്‍ ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ പിഴയായി നല്‍കണമെന്ന് കോടതി ഒക്ടോബറില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസില്‍ സമന്‍സ് പോലും ലഭിച്ചില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയ വിധിയാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടി പരാതി നല്‍കി.
നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിക്കായി ഉമ്മന്‍ ചാണ്ടിയുടെ ബന്ധുവെന്ന പേരില്‍ എറണാകുളം സ്വദേശി ആന്‍ഡ്രൂസും മറ്റ് നാല് പേരും പണം തട്ടിയെന്നാണ് കേസ്.കേസില്‍ അഞ്ചാം പ്രതിയായിരുന്നു ഉമ്മന്‍ ചാണ്ടി.

NO COMMENTS

LEAVE A REPLY