ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ കുലശേഖരയെ പൊലീസ് അറസ്റ്റ് ചെയ്തു

191

കൊളംബോ: ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ കുലശേഖരയെ പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖര ഓടിച്ച ജീപ്പിടിച്ച്‌ 28കാരന്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അറസ്റ്റിന് ശേഷം താരത്തെ ജാമ്യത്തില്‍ വിട്ടയച്ചു. നാലുദിവസത്തിനകം കുലശേഖര കോടതയില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകണം.
കുലശേഖര തെറ്റുകാരനല്ലെന്നും താരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോ‍ര്‍ഡ് വ്യക്തമാക്കി. 34കാരനായ കുലശേഖര 173 ഏകദിനത്തിലും 21 ടെസ്റ്റുകളിലും കളിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY