തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

222

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാർ മൂന്നു ദിവസമായി തുടരുന്ന സമരം പിൻവലിച്ചു. സേവന വേതന വ്യവസ്ഥതകൾ പുതുക്കി നിശ്ചയിച്ചയിക്കണമെന്നും പെൻഷൻ മുതലായ കുടിശികകൾ തീർക്കണമെന്നും ആവശ്യപ്പെട്ടാണ് ജീവനക്കാർ സമരം നടത്തിയത്. പത്ത് യൂണിയനുകളാണ് സമരം നടത്തിയിരുന്നത്. മന്ത്രിമാരായ പി. തങ്കമണി, എം.ആർ. വിജയഭാസ്കർ, കെ.എ. സെൻഗോട്ടയിൻ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി യൂണിയനുകൾ യോഗം ചേർന്നിരുന്നു. 1,250 കോടി രൂപയുടെ വിവിധ കുടിശികകൾ ഉടൻ തന്നെ നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY