പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

168

ആര്യനാട്: പ്രണയം നടിച്ച് വശീകരിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെയും മാതാവിനെയും ആര്യനാട് പോലീസ് അറസ്റ്റു ചെയ്തു. കല്ലറയിലെ അമിത് മോഹന്‍(25) ആണ് പോലീസ് പിടിയിലായത്.
മാസങ്ങള്‍ക്ക് മുമ്പ് ഒരു കല്യാണ വീട്ടില്‍ വച്ചാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍ വഴിയുള്ള നിരന്തരബന്ധങ്ങള്‍ക്കൊടുവില്‍ ഇയാള്‍ പെണ്‍കുട്ടിയെ വാളിക്കോണത്തുള്ള കുടുംബവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.
വിവരമറിഞ്ഞിട്ടും പ്രതിയായ യുവാവിനെ സംരക്ഷിച്ചതിനാണ് ഇയാളുടെ അമ്മയ്‌ക്കെതിരേ കേസെടുത്തതെന്ന് ആര്യനാട് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY