സ്കൂൾ പ്രവേശനത്തിന് ആധാർ ആവശ്യമില്ലെന്ന് യുഐഡിഎഐ

226

ന്യൂഡൽഹി : സ്കൂൾ പ്രവേശനത്തിന് ആധാർ ആവശ്യമില്ലെന്ന് യുഐഡിഎഐ. ഡൽഹിയിലെ സ്വകാര്യ സ്കൂളുകളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കേയാണ് യുഐഡിഎഐ ഈ നിർദേശം മുന്നോട്ടുവെച്ചത്. പല സ്കൂളുകാരും ആധാർ ചോദിക്കുന്നുണ്ട്. ഇത് നിയമാനുസൃതമല്ല – യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു. വ്യവസ്ഥ ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS