നീസ് ∙ ഫ്രാൻസിനെ നടുക്കി നീസിൽ ഭീകരാക്രമണം. 80 പേർ കൊല്ലപ്പെടുകയും നൂറിലേറെപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആളുകളുടെ ഇടയിലേക്ക് ട്രക്ക് ഒാടിച്ചുകയറ്റിയാണ് അപകടം. ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. കരിമരുന്നു പ്രയോഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്.
അമിത വേഗതയിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ജനങ്ങളെ ഇടിച്ചുവീഴ്ത്തി ട്രക്ക് രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ജനങ്ങൾ നാലുപാടും ചിതറിയോടി. ആയിരത്തോളം പേർ അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. പ്രദേശത്തെ ജനങ്ങൾ വീടിനു പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. എട്ടുമാസം മുൻപ് പാരിസിൽ ഇസ്‍ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണങ്ങളിലും സ്ഫോടനങ്ങളിലുമായി 130 പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അപകടമുണ്ടാക്കിയ ട്രക്കിൽ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. ഭീകരാക്രമണമാണ് ഉണ്ടായതെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു. സംഭവത്തിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നടുക്കം രേഖപ്പെടുത്തി.
ആക്രമണത്തിൽ ഇന്ത്യക്കാർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളിലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ എംബസി പാരീസില്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. +33140507070 എന്ന മ്പറില്‍ വിവരങ്ങള്‍ ലഭ്യമാകും. ആക്രമണത്തെക്കുറിച്ച് പാരിസ് പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചു. ഫ്രാൻസിൽ മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Footage shows the moments truck rammed into crowd in Nice, France killing 73 and injuring 120.#NiceAttack pic.twitter.com/SF2vWAJbQO
— Press TV 🔻 (@PressTV) July 14, 2016
courtesy : manorama online