മലപ്പുറം ∙ ദേശീയപാതയിൽ മലപ്പുറം വേങ്ങര കൊളപ്പുറത്തിനും കൂരിയാടിനുമിടയിൽ കൂരിയാട് ദേശീയപാതയിൽ ടാങ്കർ മറിഞ്ഞ് സ്‌പിരിറ്റ് ചോർന്നു. രാവിലെ ആറു മണിയോടെയായിരുന്നു അപകടം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് – തൃശൂർ റൂട്ടിൽ മൂന്നു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. സ്‌പിരിറ്റ് കുഴിയെടുത്ത് ഒഴുക്കിക്കളഞ്ഞു. ഗതാഗതം പുനഃസ്‌ഥാപിച്ചു.