തായിഫ്∙ സൗദി അറേബ്യയിലെ തായിഫ് – റിയാദ് റോഡിലെ റിദ് വാനിൽ ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത സ്വകാര്യ ബസ് അപകടത്തില്‍പെട്ട് 10 പേർ മരിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പേര്‍ക്കു പരുക്കേറ്റു. അപകടത്തില്‍പെട്ടവരില്‍ മലയാളികളുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ തായിഫ് കിങ് അബ്ദുല്‍ അസീസ്, കിങ് ഫൈസല്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശനി വൈകിട്ട് അഞ്ചോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് ഒട്ടേറെ തവണ മറിഞ്ഞ് രണ്ട് മൂന്ന് ഭാഗങ്ങളായി പിളര്‍ന്ന് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അറബ് വംശജരാണ് ബസില്‍ യാത്ര ചെയ്തിരുന്നവരില്‍ ഏറെയും. ഉംറ കഴിഞ്ഞ് തിരിച്ച് റിയാദിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഉത്തര്‍പ്രദേശുകാരനായ സുല്‍ഫിക്കര്‍ അഹമ്മദും ഉള്‍പ്പെടും. സുഡാന്‍, ഈജിപ്ത്, യെമന്‍ സ്വദേശികളാണ് മരിച്ചവരില്‍ ഏറെയും.