പിണറായി സര്‍ക്കാരിന്‍റെ ആദ്യ പട്ടയമേള ഇന്ന്

185

കാസര്‍കോഡ്: പിണറായി വിജയൻ സർക്കാരിന്റെ ആദ്യ പട്ടയമേള ഇന്ന് കാസർകോഡ് നടക്കും. കാഞ്ഞങ്ങാട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ 2247 പട്ടയങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിതണം ചെയ്യുക. സർക്കാർ ഭൂമിയിൽ വീട് വച്ച് താമസിക്കുകയും പതിറ്റാണ്ടുകളായി പട്ടയത്തിന് അപേക്ഷിച്ചിട്ട് കിട്ടാത്തവരുമായ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെടുന്നവർക്കാണ് മുൻഗണന. ഉപാധികളോടെയുള്ള പട്ടയങ്ങളാണ് നൽകുന്നത്. കൂടാതെ 322 ലാന്റ് ട്രിബ്യൂണൽ പട്ടയങ്ങളും 56 ദേവസ്വം ലാന്റ് ട്രിബ്യൂണൽ പട്ടയവും വിതരണം ചെയ്യും. പനത്തടി വില്ലേജിൽ വനംവകുപ്പ് നൽകിയ 92 ഏക്കർ സ്ഥലം 150 ആദിവാസി കുടുംബങ്ങൾക്ക് നൽകും. ഇതിന്റെ കൈവശാവകാശ രേഖ പട്ടയമേളയിൽ കൈമാറും.

NO COMMENTS

LEAVE A REPLY