അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

205

അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കള്ളപ്പണക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ പിന്തുടര്‍ന്ന് പിടിക്കും എന്ന് പ്രധാനമന്ത്രി ഇന്നലെ ഒരഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ കലാപം നടത്തിയില്ല എന്നതാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നോട്ട് അസാധുവാക്കലിന്റെ വിജയത്തിന്റെ ഒരു ലക്ഷണമായി ഇന്നലെ ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി പറഞ്ഞു 50 ദിവസം ഇന്ന് അവസാനിക്കാനിരിക്കെ ഇന്ത്യന്‍ സാമ്ബത്തിക ചരിത്രത്തിലെ ഒരു നിര്‍ണ്ണായക ഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്. നാളെ പ്രധാനമന്ത്രി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്യും.എന്തൊക്കെയാണ് ഇനി സംഭവിക്കാന്‍ പോകുന്നത് എന്നതിന് രാജ്യ കാത്തിരിക്കുന്നു. 30നു ശേഷം അഴിമതിക്കാരുടെ കഷ്ടപ്പാട് കൂടും എന്നാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കിയത്.

ബിനാമി സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള നടപടികള്‍ പ്രതീക്ഷിക്കാം. ഇപ്പോള്‍ ബാങ്കിലെത്തിയ പണത്തിന്റെ ഉറവിടം പരിശോധിക്കാനുള്ള സമഗ്ര പരിശോധനയ്ക്ക് തയ്യാറാവാന്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ആശ്വാസ നടപടികള്‍ ഉണ്ടാവും എന്നാണ് സര്‍ക്കാര്‍ നല്കുന്ന ഉറപ്പ്.നികുതി നിരക്കുകള്‍ കുറയ്ക്കാനുള്ള തീരുമാനം വന്നേക്കും. പലിശ നിരക്കുകള്‍ കുറയ്ക്കും. ഒപ്പം ഗ്രാമീണ മേഖലയ്ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും ചില ക്ഷേമ പദ്ധതികള്‍ പരിഗണനയിലുണ്ട്. കള്ളപ്പണക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പിന്തുടര്‍ന്ന് പിടിക്കും എന്നാണ് പ്രധാനമന്ത്രി ഇന്നലെ ഇംഗ്ളീഷ് മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. എത്ര പണം ബാങ്കുകളില്‍ എത്തി എന്നതിന് വ്യക്തമായ കണക്ക് സര്‍ക്കാര്‍ ഇതുവരെ നല്കിയിട്ടില്ല. 45 ശതമനാനത്തില്‍ താഴെ മാത്രം പകരം നോട്ടുകളേ റിസര്‍വ്വ് ബാങ്കിന് അച്ചടിക്കാന്‍ ആയിട്ടുള്ളു എന്നാണ് അവസാനം പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.യ ബാങ്കുകളിലെ തിരക്കും പ്രതിസന്ധിയും അതിനാല്‍ പരിഹരിക്കാനാകുമോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനിയും കാത്തിരിക്കണം

NO COMMENTS

LEAVE A REPLY