ഉമ്മൻ ചാണ്ടിക്കും ആര്യാടനുമെതിരെ കേസ് വേണ്ട : ഹൈക്കോടതി

243

കൊച്ചി ∙സരിത എസ്.നായർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കും ആര്യാടൻ മുഹമ്മദിനും എതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. പരാതി നിലനിൽക്കുന്നതല്ല. ഉത്തരവ് തിടുക്കത്തിലുള്ളതാണെന്നും ജസ്റ്റിസ് ബി.കെമാൽപാഷ ഉത്തരവിൽ വ്യക്തമാക്കി. ദ്രുതപരിശോധന നടത്തണമെന്ന സർക്കാർ വാദം കോടതി തള്ളി
കൈക്കൂലി വാങ്ങിയെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഒരു പൊതുപ്രവർത്തകൻ നൽകിയ പരാതി പരിഗണിക്കവെയായിരുന്നു വിജിലൻസ് കോടതി ഉമ്മൻചാണ്ടിക്കും ആര്യാടൻ മുഹമ്മദിനും എതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന്‍ ഉത്തരവിട്ടത്.വിജിലൻസ് ജഡ്ജി എസ്.എസ്. വാസൻ ആണ് ഉത്തരവിട്ടത്.

NO COMMENTS

LEAVE A REPLY