തിരുവനന്തപുരത്ത് പത്താംക്ലാസുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ – അമ്മയേയും ആണ്‍ സുഹൃത്തിനയും പോലീസ് കസ്റ്റഡിയിലെടുത്തു

198

തിരുവനന്തപുരം: തിരുവനന്തപുരത്തെ നെടുമങ്ങാട് നിന്നും കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടാണ് പതിനാറുകാരിയായ പെണ്‍കുട്ടിയുടെ ദുരൂഹ മരണം. പതിനഞ്ച് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്.

പത്ത് ദിവസത്തിലധികം പഴക്കമുണ്ട് മൃതദേഹത്തിന്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയേയും ആണ്‍ സുഹൃത്തിനയും പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പൊട്ടക്കിണറ്റില്‍ കെട്ടി താഴ്ത്തുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്.

നാട് വിട്ട് അമ്മയും സുഹൃത്തും
നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന അമ്മയേയും മകളേയും രണ്ടാഴ്ച മുന്‍പായിരുന്നു കാണാതായത്. തുടര്‍ന്ന് മുത്തശ്ശി പോലീസില്‍ പരാതി നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം അമ്മയേയും വീടിന് സമീപത്ത് താമസിക്കുന്ന സുഹൃത്തായ യുവാവിനേയും തമിഴ്‌നാട്ടില്‍ വെച്ച്‌ കണ്ടെത്തി. എന്നാല്‍ മകള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. മകള്‍ എവിടെ എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ ഉത്തരങ്ങള്‍ ആയിരുന്നു ഇവര്‍ നല്‍കിയത്.

NO COMMENTS