പിഞ്ചുകുഞ്ഞിനെ തെരുവുനായ വിട്ടില്‍ കയറി ആക്രമിച്ചു

189

കൊല്ലം: പിഞ്ചുകുഞ്ഞിനെ തെരുവുനായ വിട്ടില്‍ കയറി ആക്രമിച്ചു. ഇന്നലെ രാത്രി ചവറയ്ക്ക് സമീപമാണ് ഒന്നരവയസുകാരന് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കുഞ്ഞിന്‍റെ കാലില്‍ കടിച്ച നായ വലിച്ചിഴച്ചുകൊണ്ട് പുറത്തേക്ക് നീങ്ങി.
പരുക്കുകളോടെ കുട്ടിയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ ഉള്‍പ്പെടെ പത്തിലധികം മുറിവുകള്‍ ഉണ്ട്. വീടിന്‍റെ മുന്‍വശത്തുനിന്നാണ് കുട്ടിയെ വലിച്ചിഴച്ചത്. ആ സമയം കുട്ടിയുടെ അമ്മ വീടിന്‍റെ പുറകുവശത്തായിരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടി എത്തി. പിന്നാലെ മാതാപിതാക്കളും എത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചവറ സ്വദേശിയായ രഞ്ജിത്തിന്‍റെ മകനാണ് ഒന്നര വയസ്സുകാരനായ അഭിമന്യൂ.

NO COMMENTS

LEAVE A REPLY